ഐ.ഐ.സി ഹസ്സാവിയ ഇഫ്താർ മീറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പരസ്പര സ്നേഹവും വിശ്വസ്തതയും ആദരവും കാത്തുസൂക്ഷിക്കുന്ന നന്മയുള്ള കുടുംബ ജീവിതമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നതെന്ന് പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ഹസ്സാവിയ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബജീവിതം സംതൃപ്തവും ഭദ്രവുമാകാൻ ആവശ്യമായ സ്നേഹം, വാത്സല്യം, വിട്ടുവീഴ്ച, സമർപ്പണം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങൾ ഉണ്ടാവണം. നന്മയുള്ള കുടുംബ ജീവിതം ഉറപ്പുവരുത്തുകയെന്നത് ഇക്കാലത്ത് സമൂഹത്തോട് ചെയ്യുന്ന വലിയ സുകൃതമാണെന്നും അദ്ദേഹം ഉണർത്തി.
സംഗമം ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മുഹമ്മദ് ശാക്കിർ നന്തി അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി, കേന്ദ്ര സെക്രട്ടറി ടി.എം. അബ്ദുറഷീദ്, ഷിജാസ് നന്മണ്ട എന്നിവർ സംസാരിച്ചു. യാസീൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.