ക്രി​സ്​​ത്യ​ൻ പ​ള്ളി​യും ഹു​സൈ​നി​യ​യും  ല​ക്ഷ്യ​മിട്ടിരു​ന്നെ​ന്ന്​ ​െഎ.​എ​സ്​ സം​ഘം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭീകരമായ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി ഈയിടെ പിടിയിലായ ഐ.എസ് സംഘത്തി​െൻറ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാജ്യത്തിന് പുറത്തുള്ള ചാവേറുകളെ ഇതിനായി കണ്ടുവെച്ചിരുന്നതായും സംഘാംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതി​െൻറ പേരിൽ ഫിലിപ്പീനിൽ പിടിയിലായ അലി ഹുസൈൻ അൽ ദുഫൈരിയെയും തുടർന്ന് കുവൈത്തിൽ അറസ്റ്റ്ചെയ്ത ഇയാളുടെ രണ്ടു ബന്ധുക്കളെയും ചോദ്യം ചെയ്തതിലാണ്  വിവരങ്ങൾ പുറത്തുവന്നത്. സഅദ് അബ്ദുല്ലയിൽനിന്ന് പിടിയിലായ ഹുസൈൻ ദുഫൈരിയുടെ സഹോദരനും മറ്റൊരു സഹോദര​െൻറ പുത്രനുമാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. 

ഹുസൈൻ ദുഫൈരിയെ ഫിലിപ്പീനിൽനിന്ന് നാട്ടിലെത്തിച്ചശേഷം കഴിഞ്ഞ ദിവസമാണ് േപ്രാസിക്യൂഷൻ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളം, സുലൈബീകാത്തിലുള്ള ശിയാ വിഭാഗത്തി​െൻറ ഹുസൈനിയ, അബ്ദലിയിൽ ആഭ്യന്തരമന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിരുന്ന് സൽക്കാരം എന്നിവിടങ്ങളിൽ ചവേർ സ്ഫോടനങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇവർ പറഞ്ഞു. ഈ സ്ഥലങ്ങളുടെ ചിത്രങ്ങളും കെമിക്കൽ വസ്തുക്കളും പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. അതുപോലെ മേഖലയിൽ സംഘടനയുടെ പ്രധാന ചുമതലയുള്ള ഇറാഖിലെ പ്രമുഖ നേതാവുമായി ഇവർ ഫോൺ സംഭാഷണങ്ങൾ നടത്തിയതി​െൻറ രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

പ്രമുഖ ക്രിസ്ത്യൻ പുരോഹിത​െൻറ സന്ദർശന സമയത്ത് കുവൈത്തിലെ ഒരു ചർച്ചിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇവർ മൊഴി നൽകി.
 ഐ.എസ് ബന്ധത്തി​െൻറ പേരിൽ രണ്ടാഴ്ച മുമ്പാണ് കുവൈത്തി പൗരൻ അലി ഹുസൈൻ ദുഫൈരിയും സിറിയക്കാരിയായ ഭാര്യ രഹഫ് സൈനയും ഫിലിപ്പീനിൽ കസ്റ്റഡിയിലായത്. നേരത്തേ, സഖ്യസേനയുടെ ആക്രമണത്തിൽ ഇറാഖിൽ കൊല്ലപ്പെട്ട അബൂജൻദൽ അൽ കുവൈത്തിയുടെ സഹോദരനായ ഹുസൈൻ ദുഫൈരി 2014ൽ ആണ് ഫിലിപ്പീനിലെത്തിയത്. കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ഓഫിസ് തുറന്നുകൊണ്ടാണ് ഇയാൾ പ്രവർത്തനം തുടങ്ങിയത്.

News Summary - is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.