കുവൈത്ത് രാജ്യാന്തര വിമാനത്താവളം

കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇറാൻ ആക്രമണം. വിമാനത്താവളത്തിലെ ടെർമിനൽ-1 കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര പദ്ധതി നടപ്പിലാക്കി.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കുവൈത്തിലേക്കുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതായും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

ഫെബ്രുവരി 28-ന് ശേഷം ദീർഘനാൾ അടച്ചിട്ട ടെർമിനൽ-1 ജൂൺ ഒന്ന് മുതൽ പ്രവർത്തനം പുനരാരംഭിച്ചതിനിടെയാണ് പുതിയ ആക്രമണം. ബുധനാഴ്ച പുലർച്ചെ ശക്തമായ ആക്രമണമാണ് കുവൈത്തിനു നേരെ ഉണ്ടായത്.

Tags:    
News Summary - Iran attacks Kuwait airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.