Posted On
date_range Updated On
date_range അറബ് ലീഗ് ഉച്ചകോടിയിലേക്ക് കുവൈത്ത് അമീറിന് ക്ഷണം
കുവൈത്ത് സിറ്റി: മേയ് മാസത്തിൽ മനാമയിൽ നടക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ 33ാമത് റഗുലർ സെഷനിലേക്ക് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. അമീറിനെ ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ ബിൻ സൽമാൻ ആൽ ഖലീഫ ഔദ്യോഗികമായി ക്ഷണിച്ചു.
അമീറിനുള്ള രേഖാമൂലമുള്ള ക്ഷണക്കത്ത് കുവൈത്തിലെ ബഹ്റൈൻ അംബാസഡർ സലാ അലി അൽ മാൽക്കി അമീറിന് കൈമാറി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ദൂതൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.