Posted On
date_range Updated On
date_range ജയിലിൽ അന്തേവാസിയുടെ മരണത്തിൽ അന്വേഷണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അന്തേവാസിയുടെ മരണത്തിന് കാരണം കണ്ടെത്താൻ അന്വേഷണ സമിതി രൂപവത്കരിക്കാനും ഉത്തരവിട്ടു. സംഭവത്തിൽ അന്തേവാസിയുടെ കുടുംബത്തെ മന്ത്രി അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.