കുവൈത്ത് സിറ്റി: ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ലോക ഭക്ഷ്യ ദിനം ആഘോഷിച്ചു. ‘പട്ടിണിയെ എങ്ങനെ നിർമാർജനം ചെയ്യാം’, ‘ഭക്ഷ്യവസ്തുക്കളുടെ ക്രമാതീതമായ ഉപഭോഗം’, ‘ഭക്ഷ്യ സുരക്ഷ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളിൽ അവബോധം വളർത്തുന്നതിനായി ചാർട്ടുകളും കട്ടൗട്ടുകളും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലകങ്ങളും പ്രദർശിപ്പിച്ചു. പ്രദർശനം സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു. മെക്സിക്കൻ, സ്പാനിഷ്, അറേബ്യൻ, ചൈനീസ്, അമേരിക്കൻ, ഇറ്റാലിയൻ, ശ്രീലങ്കൻ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.