കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിക്ക് മന്ത്രിസഭ തീരുമാനം. കോവിഡ്പ്രതിരോധ നടപടികൾ കർശനമാക്കുന്നതുൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ ആരോഗ്യ സമിതിയുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗംഅംഗീകരിക്കുകയായിരുന്നു. രാജ്യത്ത് വൈറസ് വ്യാപനവും മരണനിരക്കും വർധിച്ച പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.
മാസ്ക് ധരിക്കാത്തവർക്ക് 50 ദീനാർ മുതൽ 100 ദീനാർ വരെ പിഴ ഇൗടാക്കും. തത്സമയം പിഴ ഇൗടാക്കാൻ പരിശോധന സംഘത്തിന് അധികാരം നൽകും. തണുപ്പ്ആസ്വാദന തമ്പുകൾക്ക് അനുമതിയുണ്ടാവില്ല. വീടിെൻറ മതിലിന് പുറത്ത് തമ്പ് കെട്ടുന്നതിനും വിലക്ക് ബാധകമാവും. ഒത്തുചേരലുകൾക്കെതിരായ നടപടിക്ക്ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തി. പൊലീസിെൻറ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഒത്തുചേരലുകൾ കണ്ടെത്താൻ പരിശോധനയുണ്ടാവും.
കുവൈത്തിലേക്ക് 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരാനും ക്വാറൻറീൻ കാലാവധി രണ്ടാഴ്ചയായി നിലനിർത്താനും തീരുമാനിച്ചു.ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് തദ്ദേശീയ മാധ്യമങ്ങളിൽ സൂചനയുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ അത്തരമൊരുതീരുമാനമുണ്ടായില്ല. നേരത്തെ കർഫ്യൂ ഏർപ്പെടുത്തിയത് കോവിഡിനെ തടുക്കാൻ പര്യാപ്തമായില്ല എന്നതും സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചുമാണ് തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് വിലയിരുത്തൽ.
നേരത്തെ തിങ്കളാഴ്ച തന്നെ ചേർന്ന ആരോഗ്യ സമിതി കോവിഡ് വ്യാപനം തടയുന്നതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടത്തിവരുന്നപ്രവർത്തനങ്ങൾ വിലയിരുത്തി. രാജ്യത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി ഡോ ബസ്സിൽ അസ്സ്വബാഹ് യോഗത്തിൽ വിശദീകരിച്ചു.ആഗോളതലത്തിലെ കോവിഡ് സാഹഹചര്യങ്ങൾ സൂക്ഷമായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്തഘട്ടത്തിൽ രാജ്യത്ത് സ്വീകരിക്കേണ്ട കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.