ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസുമായി കൂടികാഴ്ചയിൽ
അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി ഒന്നാം ഉപപ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഈജിപ്ത്, തുർക്കിയ, ജപ്പാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അംബാസഡർമാരുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.
ഈജിപ്ത് അംബാസഡർ ഒസാമ ഷാൽട്ടൗട്ട്, തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസ്, ജപ്പാൻ അംബാസഡർ കെനിചിരോ മുകായി, ശ്രീലങ്കൻ അംബാസഡർ ലക്ഷിത രത്നായക എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളിലും പരസ്പര താൽപര്യമുള്ള വിഷയങ്ങൾ, സുരക്ഷാ മേഖല എന്നിവ ഉപപ്രധാനമന്ത്രിയും അംബാസഡർമാരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.