ഉദ്യോഗസഥർ പരിശോധനയിൽ

അഹമ്മദി ഗവർണറേറ്റിൽ പരിശോധന; 90 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 90 നിയമലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ ലൈസൻസിംഗും പരസ്യ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന.

കടകൾക്കും ബിസിനസുകൾക്കുമുള്ള ആരോഗ്യ, പരസ്യ ലൈസൻസുകൾ , വിലനിർണ്ണയം എന്നിവ പാലിക്കുന്നുണ്ടെന്ന് മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് പരിശോധനയിൽ ഉറപ്പുവരുത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലും കൂടുതൽ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Inspection in Ahmadi Governorate; 90 violations found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.