ഐ.എൻ.എൽ ദേശീയ കമ്മിറ്റി തീരുമാനം തള്ളി ഐ.എം.സി.സി കുവൈത്ത്

കുവൈത്ത് സിറ്റി: ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറി സി.പി. നാസർകോയ തങ്ങളെയും ആറു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയ ദേശീയ കമ്മിറ്റി തീരുമാനം തള്ളുന്നതായി പ്രവാസി ഘടകമായ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി.

17 വർഷമായി അംഗത്വ കാമ്പയിനോ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പോ നടത്താതെയാണ് അഖിലേന്ത്യ കമ്മിറ്റി എന്ന പേരിൽ ചിലർ ഓൺലൈൻ വഴി യോഗം ചേർന്നതായി പറയുന്നത്. സംസ്ഥാന ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ ഇവർക്ക് അവകാശമില്ല. കേരളത്തിലെ ഐ.എൻ.എൽ പ്രവർത്തകർ ഇത് അവജ്ഞയോടെ തള്ളുമെന്ന് കുവൈത്ത് ഐ.എം.സി.സി സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു. യോഗത്തിൽ പ്രസിഡൻറ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു.

ചെയർമാൻ ഹമീദ് മധുർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കൂളിയങ്കാൽ, മുനീർ പാപ്പിനിശ്ശേരി. റഷീദ് ഉപ്പള, സിറാജ് പാലക്കി, മുനീർ തൃക്കരിപ്പൂർ, അബ്ബാസ് ബേക്കൽ, ഇല്യാസ് ചിത്താരി, അബുൽ ഖൈർ, റിയാസ് തങ്ങൾ കൊടുവള്ളി എന്നിവർ സംസാരിച്ചു.

സഫാദ് പടന്നക്കാട്, മുനീർ കൊയിലാണ്ടി, ഹക്കീം എറോൾ, അഷ്റഫ്, റഷീദ് കണ്ണൂർ, അൻവർ തച്ചംപൊയിൽ, കുഞ്ഞമ്മദ് അതിഞ്ഞാൽ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു.

Tags:    
News Summary - INL National Committee decision rejected by Kuwait IMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.