കെ.എൻ സുലൈമാൻ മദനിയെ വിമാനത്താവളത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഭാരവാഹികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന ആദർശ കുടുംബസംഗമം ഇന്ന്. വൈകീട്ട് 6.30 റിഗ്ഗഈ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് കെ.എൻ സുലൈമാൻ മദനി മുഖ്യപ്രഭാഷണം നടത്തും. സംഗമത്തിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ കെ.എൻ. സുലൈമാൻ മദനിയെ വിമാനത്താവളത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര നേതാക്കളായ യൂനുസ് സലീം, സിദ്ദീഖ് മദനി, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, അൽ അമീൻ സുല്ലമി, ടി.എം അബ്ദുറഷീദ്, നബീൽ ഫാറോഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
സംഗമത്തിലേക്ക് വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്- 99776124, 65829673.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.