Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച എംബസി അങ്കണത്തിൽ നടക്കും. രാവിലെ 11 മുതൽ 12 വരെയാണ് പരിപാടി.
വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രാവിലെ പത്തുമുതൽ രജിസ്ട്രേഷൻ നടത്താം. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.