കുവൈത്ത് സിറ്റി: ബുധനാഴ്ച ഇന്ത്യൻ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ അടിയന്തര സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. തത്കാൽ പാസ്‌പോർട്ടുകൾ, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ, സിവിൽ ഐഡി കാലാവധി അവസാനിക്കുന്ന ഹ്രസ്വകാല പാസ്‌പോർട്ടുകൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ് അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുക.
സാധാരണ പാസ്‌പോർട്ടുകൾ, അറ്റസ്റ്റേഷൻ, സാധാരണ വിസകൾ എന്നിവയുമായി ബന്ധപ്പെട്ടവ ഈ ദിവസം സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യില്ല. അപേക്ഷകർക്ക് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ എംബസിയുടെ കോൺസുലാർ വിഭാഗത്തെ സമീപിക്കാം. അപേക്ഷയുടെ അടിയന്തര സ്വഭാവം, അനുബന്ധ രേഖകൾ എന്നിവയുടെ അടിസഥാനത്തിലായിരിക്കും അടിയന്തര കേസുകൾ പരിഗണിക്കുക.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേന അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.