കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി മേയ് 19ന് സലാഹ് ഫലാഹ് ഫഹദ് അൽ അസ്മി ഫാമിൽ ഇന്ത്യൻ പ്രവാസികൾക്കായി പ്രത്യേക കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കും. സുബിയ റോഡ്, ബ്ലോക്ക് ആറിൽ ചെറിയ ജമിയക്ക് സമീപമാണ് ക്യാമ്പ്.
ഓൺലൈൻ ഫോറം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, പാസ്പോർട്ട് പുതുക്കൽ എന്നിവക്ക് ഇവിടെ സൗകര്യം ഉണ്ടാകും. പി.സി.സി അപേക്ഷ, റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പവർ അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, ലേബർ പരാതികളുടെ രജിസ്ട്രേഷൻ (വിസ-20, വിസ18) എന്നീ സൗകര്യങ്ങളും ഒരുക്കും.
സാക്ഷ്യപ്പെടുത്തിയ എല്ലാ രേഖകളും ഉടനെ കൈമാറും. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം സഹകരണത്തിൽ സൗജന്യ മെഡിക്കൽ കൺസൽട്ടേഷനും ഉണ്ടാകും. കോൺസുലാർ സേവനങ്ങൾക്കുള്ള തുക ഓൺലൈനായി സ്വീകരിക്കില്ലന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.