കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഗാന്ധിജിയുടെ 150ാമത് ജന്മവാർഷികാഘോഷം സംഘടിപ്പിച്ചു. സി.ബി.എസ്.ഇയുടെ നിർദേശപ്രകാരം എല്ലാ ബ്രാഞ്ചുകളിലും ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ശുചീകരണം, പ്രതിജ്ഞ, സർവമത പ്രാർഥന, ശ്രമദാനം, സെമിനാറുകൾ, ചർച്ചകൾ, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങളും അവസരണങ്ങളും തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുണ്ടാവും. ഇതിെൻറ ഭാഗമായി നടന്ന ഗാന്ധിജി അനുസ്മരണ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ സ്വാഗതം പറഞ്ഞു. കുവൈത്ത് സർവകലാശാലയിൽനിന്നുള്ള ഡോ. ഹൈല അൽ മികൈമി, ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ, ശൈഖ ഫദ്യ സഅദ് അസ്സബാഹ്, കെ.കെ. പഹേൽ, സഞ്ജയ് സഖലാനി തുടങ്ങിയവർ സംബന്ധിച്ചു. ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോ അടക്കം കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.