ഇന്ത്യൻ പോത്തിറച്ചി; തെറ്റിദ്ധരിപ്പിച്ച് വിൽപന കണ്ടെത്തി

കു​വൈ​ത്ത് സി​റ്റി: ശീ​തീ​ക​രി​ച്ച ഇ​ന്ത്യ​ൻ പോ​ത്തി​റ​ച്ചി ആ​സ്ട്രേ​ലി​യ​ൻ ആ​ട്ടി​റ​ച്ചി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ൽ​പ​ന. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​വു​ശാ​ല​യി​ൽ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി. വ്യാ​ജ ബി​ല്ലു​ക​ളും ഇ​ൻ​വോ​യ്സു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ശീ​തീ​ക​രി​ച്ച ബീ​ഫാ​ണ് പ്രീ​മി​യം ആ​സ്‌​ട്രേ​ലി​യ​ൻ ആ​ട്ടി​റ​ച്ചി​യെ​ന്ന വ്യാ​ജേ​ന വി​ൽ​പ​ന ന​ട​ത്തി​യ​ത്. മു​ഴു​വ​ൻ മാം​സ​വും പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ച്ച​തി​നും ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

Tags:    
News Summary - Indian beef; Misleading sale found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.