കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഉസാമ ബൂദായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range ഇന്ത്യ-കുവൈത്ത് ഭക്ഷ്യസുരക്ഷ സഹകരണം ശക്തിപ്പെടുത്തൽ; വാണിജ്യ, വ്യവസായമന്ത്രിയുമായി അംബാസഡർ ചർച്ച നടത്തി
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ സഹകരണം, തന്ത്രപ്രധാനമായ കരുതൽ ശേഖരം ശക്തിപ്പെടുത്തൽ എന്നിവ വിപുലപ്പെടുത്താൻ ഇന്ത്യയും കുവൈത്തും. ഇതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഉസാമ ബൂദായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയുമായി ചർച്ച നടത്തി.
ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, വ്യാപാരം, സാമ്പത്തികം, വ്യവസായം, നിക്ഷേപം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും കൂടികാഴ്ചയിൽ ചർച്ച ചെയ്തതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
മറ്റു വിവിധ വിഷയങ്ങളും ഇരുവരും ചർച്ചചെയ്യുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു. ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.