കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 18ാമത് ചേരിചേരാ പ്രസ്ഥാനത്തിെൻറ ഉച്ചകോടിക്കിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരവും ആഴത്തിലുള്ളതുമായ സാഹോദര്യബന്ധമാണെന്ന് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.