Posted On
date_range Updated On
date_range ഇന്ത്യ- കുവൈത്ത് പ്രതിരോധ സഹകരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത് സായുധസേനാ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഖാലിദ് ദറാജ് സഅദ് അൽ ഷുറൈആനും ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രതിരോധ സഹകരണ കരാറുകളുടെ പുരോഗതി യോഗം വിലയിരുത്തി.
വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ജോയിന്റ് ഡിഫൻസ് കോപ്പറേഷൻ കമ്മിറ്റി മീറ്റിംഗുകൾ, ഇരുരാജ്യങ്ങളിലെയും സൈനികർക്കായുള്ള സംയുക്ത പരിശീലനങ്ങൾ, പ്രതിരോധ നിർമാണ മേഖലയിലെ പങ്കാളിത്തം, നാവികസേനാ സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ യോഗത്തിൽ നടന്നു. പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കാനുള്ള തീരുമാനങ്ങളും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.