കുവൈത്ത് സിറ്റി: എണ്ണവിലയിൽ സമീപകാലത്തുണ്ടായ വർധന ആശ്വാസമാണെങ്കിലും ബജറ്റ് കമ്മി ഒഴിവാകാൻ ഇൗ നിരക്ക് മതിയാകില്ലെന്ന് ധനമന്ത്രി ഖലീഫ ഹമദ പറഞ്ഞു.
ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കണമെങ്കിൽ ബോണ്ട് ഇറക്കുകയോ മറ്റ് വഴികൾ തേടുകയോ വേണം. ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ഉണ്ടായിരുന്ന എണ്ണവില പിന്നീട് ലഭിക്കാതിരുന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ബജറ്റ് പുതുക്കി തയാറാക്കിയെങ്കിലും ബാധ്യതകൾ ബാക്കിയാണ്. സബ്സിഡിക്കും സർക്കാർജീവനക്കാരുടെ ശമ്പളത്തിനുമാണ് ആകെ ചെലവിെൻറ 71 ശതമാനവും.
എണ്ണവില മുഖ്യ വരുമാനമായി കാണുന്ന കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വില കുത്തനെ ഇടിഞ്ഞത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ബാരലിന് 90 ഡോളർ എത്തിയാലേ ബജറ്റ് കമ്മിയില്ലാതെ ബ്രേക്ക് ഇൗവൻ നിലയിലെത്തൂ. എണ്ണയിതര വരുമാനം വർധിപ്പിക്കാതെ കഴിയില്ലെന്നും സാമ്പത്തിക പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടസ്സങ്ങൾ നീക്കാനും സാമ്പത്തിക പരിഷ്കരണങ്ങൾക്കും പാർലമെൻറിെൻറ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, സ്വദേശികളുടെ ആനുകൂല്യങ്ങൾ കുറയുന്ന പരിഷ്കരണങ്ങളൊന്നും എം.പിമാർ അംഗീകരിക്കാനിടയില്ല.
പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിെൻറ എതിർപ്പ് മറികടന്ന് പരിഷ്കരണ നടപടികൾ നടപ്പാക്കുന്നത് സർക്കാറിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.