പ്രവാസികളോട് കേന്ദ്രത്തിന്റെ അവഗണന; പാസ്‌പോർട്ട് ഫീസ് വർധനവിനെതിരെ ഇൻകാസ് കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന തുടർച്ചയായ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇൻകാസ് കുവൈത്ത്. പുതിയ നിരക്കുകൾ പ്രകാരം പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വർധനവാണ് വരുത്തിയിരിക്കുന്നത്. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്തതാണിത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ വൻപിച്ച വിലക്കയറ്റവും കാരണം പ്രവാസികളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന സമയമാണിത്. ചുരുങ്ങിയ വരുമാനത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്ന സാധാരണക്കാരായ പ്രവാസികൾ ബുദ്ധിമുട്ടിലാണ്. ഈ ദുരിതങ്ങൾക്കിടയിലാണ് കഴുത്തറുപ്പൻ ഫീസ് വർധന. പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾക്കായി അന്യായമായി വർധിപ്പിച്ച ഫീസ് ഉടൻ പിൻവലിക്കാനും, ഇന്ത്യൻ പാസ്‌പോർട്ടിനെ പൗരത്വത്തിന്റെ ഔദ്യോഗിക രേഖയായി പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇൻകാസ് കുവൈത്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - Incas Kuwait against passport fee hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.