Posted On
date_range Updated On
date_range സീറോ മലബാർ സഭാദിനവും ദുക്റാന തിരുനാൾ ആഘോഷം വെള്ളിയാഴ്ച; സാംസ്കാരിക പരിപാടികളും നടക്കും
കുവൈത്ത് സിറ്റി: മൈനർ ബസിലിക്ക അവർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിൽ സീറോ മലബാർ സഭാദിനവും ദുക്റാന തിരുനാളും വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കും.
വൈകിട്ട് 6.45ന് പ്രദക്ഷിണം, ഏഴിന് കൊടിയേറ്റം, 7.05ന് പ്രസുദേന്തി വാഴ്‌ച, 7.15ന് ആഘോഷമായ വിശുദ്ധ കുർബാന എന്നിവ നടക്കും. തുടർന്ന് ലദീഞ്ഞ്, ഊട്ടുനേർച്ച, പരമ്പരാഗതവും ഫ്യൂഷൻ ശൈലിയിലുള്ളതുമായ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഫാ. ജിജോ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഫാ. സോജൻ പോൾ മുഖ്യകാർമികനാകും. ഫാ. ഡാരൽ ഫെർണാണ്ടസ് പ്രസുദേന്തി വാഴ്‌ച നിർവഹിക്കും. ഫാ. തോമസ് ലിജു വചനസന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.