സി.സി.ടി.വി കാമറയിൽ പതിഞ്ഞ മോഷണ ദൃശ്യം
Posted On
date_range Updated On
date_range കാറിലെത്തി കസേര മോഷ്ടിച്ച പ്രവാസി കാമറയിൽ കുടുങ്ങി
കുവൈത്ത് സിറ്റി: കാറിലെത്തി ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കസേര മോഷ്ടിച്ച പ്രവാസിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാവിലെ കടകൾക്ക് മുന്നിലെത്തിയ മോഷ്ടാവ് കസേരകൾ കാറിൽ കയറ്റി സഥലം വിടുകയായിരുന്നു. ആളൊഴിഞ്ഞ സമയത്താണ് മോഷ്ടാവ് എത്തിയത്. ഇയാൾ കാർ നിർത്തുന്നതും ഡോറുകൾ തുറന്ന് പുറത്തിറങ്ങി കസേരകൾ കാറിൽ കയറ്റുന്നതും പോകുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തുള്ള തൊഴിലാളികൾ കാണുന്നതിന് മുമ്പ് മോഷ്ടാവ് കടന്നുകളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.