താ​രീ​ഖ് അ​ൽ ബ​ന്നാ​യ്

ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണം- താ​രീ​ഖ് അ​ൽ ബ​ന്നാ​യ്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ നീ​ക്ക​ങ്ങ​ളെ​യും കു​വൈ​ത്ത് നി​ര​സി​ച്ച​താ​യും ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ (യു.​എ​ൻ) കു​വൈ​ത്തി​ന്റെ സ്ഥി​രം പ്ര​തി​നി​ധി താ​രീ​ഖ് അ​ൽ ബ​ന്നാ​യ് പ​റ​ഞ്ഞു.

ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​ത്തി​നാ​യി ക്രോ​സി​ങ്ങു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും താ​രീ​ഖ് അ​ൽ ബ​ന്നാ​യ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും അ​ധി​നി​വേ​ശ സേ​ന ഫ​ല​സ്തീ​ൻ സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രെ തു​ട​രു​ന്ന ലം​ഘ​ന​ങ്ങ​ളെ​യും​കു​റി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ അ​ടി​യ​ന്ത​ര സ​മ്മേ​ള​ന​ത്തി​നു​മു​മ്പ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​നം ന​ട​ത്തി​വ​രു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം 3250ല​ധി​ക​മാ​ണ്. നി​ര​പ​രാ​ധി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ബോം​ബാ​ക്ര​മ​ണം ഏ​റ്റ​വും ക​ഠി​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. സി​വി​ലി​യ​ൻ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ന്റെ പ്ര​മേ​യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി ഫ​ല​സ്തീ​ൻ രാ​ഷ്ട്രം എ​ന്ന ല​ക്ഷ്യം മാ​ത്ര​മാ​ണ് സ​മ​ഗ്ര​മാ​യ സ​മാ​ധാ​ന​ത്തി​നു​ള്ള വ​ഴി​യെ​ന്നും അ​ൽ ബ​ന്നാ​യ് പ​റ​ഞ്ഞു.

Tags:    
News Summary - Immediate ceasefire in Gaza - Tariq al-Bannai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.