കുവൈത്ത് സിറ്റി: കേന്ദ്ര സർക്കാറിെൻറ കർഷക നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്റ്റർ റാലിക്ക് അഭിവാദ്യമർപ്പിച്ച് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ലോക്താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകൾക്കുവേണ്ടി കർഷകെൻറ നട്ടെല്ലൊടിക്കുന്ന നിയമമാണിതെന്നും വിളകളുടെ വില നിയന്ത്രണം പൂർണമായും കോർപറേറ്റുകളുടെ ൈകയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കമ്പനികളുടെ ആഗ്രഹമനുസരിച്ച് കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പുമൊക്കെ ഉണ്ടാക്കാനും നിയമ ഭേദഗതികൾ ഇടവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ലിവിൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ സ്വാഗതവും കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു. ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ്, സൗദി കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി, ബഹ്റൈൻ കമ്മിറ്റി പ്രസിഡൻറ് മോയ്തീൻകുട്ടി പുളിക്കൽ, യു.എ.ഇ കമ്മിറ്റി സെക്രട്ടറി റഷീദ് തൊമ്മിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് ഹമീദ് മധൂർ, ഖത്തർ കമ്മിറ്റി ട്രഷറർ പി.എൻ.എം. ജാബിർ എന്നിവർ സംസാരിച്ചു. കുവൈത്തിനെ പ്രതിനിധാനംചെയ്ത് അബൂബക്കർ പയ്യാനക്കടവൻ, ഉമ്മർ കുളിയാങ്കൽ, ഖാലിദ് ബേക്കൽ എന്നീ ഭാരവാഹികൾ ഐക്യദാർഢ്യമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.