നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കക്കോടി പാലത്ത് കെ.പി. സലീമി​െൻറ മകൾ ഐഷക്ക്​ ​െഎ.എം.സി.സി കുവൈത്ത്​ കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു

നീറ്റ്​ പരീക്ഷ റാങ്ക്​ ജേതാക്കളെ ​ െഎ.എം.സി.സി ആദരിച്ചു

കുവൈത്ത്​ സിറ്റി: നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ആദരിച്ചു.കേരളത്തിൽ ഒന്നാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. അയിഷയെയും അഖിലേന്ത്യ തലത്തിൽ 193ഉം ഒ.ബി.സി വിഭാഗത്തിൽ 37ാം റാങ്കും നേടിയ കക്കോടി പാലത്ത് കെ.പി. സലീമി​െൻറ മകൾ ഐഷയെയുമാണ് കുവൈത്ത് ​​െഎ.എം.സി.സി മെമ​േൻറായും കാഷ്​ അവാർഡും നൽകി ആദരിച്ചത്​.

കുടുംബത്തി​െൻറ സാമ്പത്തിക പരാധീനതകൾക്കിടയിലാണ്​ കക്കോടി പാലത്ത് ​െഎഷയുടെ നേട്ടം. ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ്​ പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ ഉപഹാരം കൈമാറി.ഐ.എൻ.എൽ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഷർമ്മദ് ഖാൻ, ജില്ല വൈസ് പ്രസിഡൻറ്​ മെഹബൂബ് കുറ്റിക്കാട്ടൂർ, റഫീഖ് ചേളന്നൂർ, റഷീദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.