അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ നീ​ക്കി

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 197 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി നീ​ക്കം ചെ​യ്തു. ജ​ഹ്‌​റ, അ​ഹ​മ്മ​ദി​യ, ക​ബ്ദ്, വ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച ത​മ്പു​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ഉ​ട​മ​ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ത​മ്പു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ക​യും സ്ഥ​ലം വൃ​ത്തി​യാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം.

ഇ​ത​നു​സ​രി​ക്കാ​ത്ത ത​മ്പു​ട​മ​ക​ള്‍ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് ചെ​ല​വാ​കു​ന്ന തു​ക ഉ​ട​മ​യി​ൽ​നി​ന്ന് ഈ​ടാ​ക്കും. അ​തോ​ടൊ​പ്പം പ​രി​സ്ഥി​തി അ​തോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള പി​ഴ​ക​ളും നി​യ​മ​ലം​ഘ​ക​ർ ഒ​ടു​ക്കേ​ണ്ടി വ​രും. ത​​മ്പു​​ക​​ള്‍ പൊ​​ളി​​ച്ചു നീ​​ക്കാ​​ത്ത വി​​ദേ​​ശി​​ക​​ളെ പി​​ഴ ചു​​മ​​ത്തി നാ​​ടു​​ക​​ട​​ത്തു​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

അ​തേ​സ​മ​യം, പു​തി​യ സീ​സ​ണ് അ​ടു​ത്ത​മാ​സം 15ഓ​ടെ തു​ട​ക്ക​മാ​കും. ന​വം​ബ​ർ 15 മു​ത​ൽ 2024 മാ​ർ​ച്ച് 15 വ​രെ​യാ​കും ഈ ​വ​ർ​ഷ​ത്തെ സ്പ്രി​ങ് ക്യാ​മ്പി​ങ്. ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബു​ക്കി​ങ്ങി​നും ലൈ​സ​ൻ​സ് നേ​ടാ​നും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - Illegally installed winter shelters are removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.