ഇടുക്കി അസോസിയേഷൻ ഓണാഘോഷം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ ഓണാഘോഷം ‘ഓണാവേശം- 2024’ എന്ന പേരിൽ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബിൻ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ അനീഷ് പ്രഭാകരൻ, ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ് കുമാർ, സുനിൽ പറക്കപ്പാടത്ത്, വിമൻസ് ഫോറം ചെയർപേഴ്സൻ രാജി ഷാജി മാത്യു, ജിജി മാത്യു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതവും ട്രഷറർ ബിജോ ജോസഫ് നന്ദിയും പറഞ്ഞു.
ഇടുക്കി അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം, മാവേലി വരവ്, തിരുവാതിരക്കളി, ഫാമിലി സ്കിറ്റ്, കപ്പിൾ ഫാഷൻ ഷോ, നൃത്തനൃത്യങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി. അരുൺ ഗിന്നസ്, അനീഷ് രാഗസുധ, അനൂപ് ജോണി,ബിജു ജോസ്, വിനീത ഔസേപ്പച്ചൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രദേഴ്സ് ഓഫ് ഐ.എ.കെ വടംവലി ടീമിനെ വേദിയിൽ ആദരിച്ചു. പായസ മത്സരത്തിൽ സിനി ജോസ് ഒന്നാം സ്ഥാനവും പ്രിയ സുജിത് രണ്ടാം സ്ഥാനവും നേടി.
ലാൽജി ജോർജ്, ബാബു സെബാസ്റ്റ്യൻ, ജോമോൻ പി ജേക്കബ്,അനീഷ് പ്രഭാകരൻ, ഷിജു ബാബു,ടോം ഇടയോടിയിൽ,ജോസ് തോമസ്, ജിജി മാത്യു,ജോർജി മാത്യു, മെറിൻ ബിജോ,ജോഹാന ജോൺലി,അഷിത മേരി,അനോണ ജിന്റോ,ബാബു പാറയാനി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.