കുവൈത്ത് സിറ്റി: ഐ.സി.എഫ് സാൽമിയ മദ്റസ പുതിയ അധ്യയന വർഷം പ്രവേശനോൽസവം ‘ഫത്ഹെ മുബാറക്’ എന്ന പേരിൽ സംഘടിപ്പിച്ചു. സാൽമിയ ഐ.സി.എഫ് ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ സർവീസ് ആൻഡ് വെൽഫെയർ സെക്രട്ടറി സമീർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് നാഷണൽ പ്രസിഡന്റും മദ്റസ പ്രധാനധ്യാപകനുമായ അലവി സഖാഫി തെഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. റമദാനിൽ ഏറ്റവും കൂടുതൽ ഖുർആൻ പാരായണം ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുത്ത സയ്യിദ് മുഹമ്മദ് ആമിർ, നഫീസ ലുലു എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. മദ്റസ അധ്യാപകർ, രിസാല സ്റ്റഡി സർക്കിൾ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മദ്റസ സെക്രട്ടറി റാഷിദ് ചെറുശോല സ്വാഗതവും ശിഹാബ് വാണിയന്നൂർ നന്ദിയും പറഞ്ഞു.
മസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സാൽമിയ മദ്റസയിൽ നൂറിൽ പരം വിദ്യാർഥികൾ പഠനം നടത്തി വരുന്നു. ചിട്ടയായ പരിശീലനവും മലയാള പഠനവും മദ്റസയുടെ പ്രത്യേകതയാണ്.കുവൈത്ത് സിറ്റി, ഹവല്ലി, സാൽമിയ, സൽവ, സബാ സലിം എന്നീ പ്രദേശങ്ങളിൽ നിന്ന് ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്. അഡ്മിഷന് 55344665, 51535588 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.