കുവൈത്ത് സിറ്റി: കുവൈത്തിൽ 2026 ഏപ്രിലിൽ നടക്കുന്ന ഐസ് ഹോക്കി വേൾഡ് ചാമ്പ്യൻഷിപ് (ഡിവിഷൻ- IV) ലോഗോ അന്താരാഷ്ട്ര ഐസ് ഹോക്കി ഫെഡറേഷൻ ഔദ്യോഗികമായി അംഗീകരിച്ചു.
കുവൈത്തിന്റെയും ചാമ്പ്യൻഷിപ്പിന്റെയും പേരുകൾ ഉൾപ്പെടുത്തിയ ലോഗോ ദേശീയ ഐഡന്റിറ്റി വ്യക്തമാക്കുന്നതായി കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് പ്രസിഡന്റ് ഫുഹൈദ് അൽ അജ്മി പറഞ്ഞു. കുവൈത്ത് ദേശീയ യൂനിഫോം ധരിച്ച് രാജ്യത്തിന്റെ പതാക പിടിച്ചിരിക്കുന്ന കളിക്കാരനും ലോഗോയിൽ ഉണ്ട്.
കുവൈത്ത് രണ്ടാം തവണയാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
സിംഗപ്പൂർ, അർമീനിയ, ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, കുവൈത്ത് എന്നീ ആറ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. കുവൈത്ത് കളിക്കാരെ മികച്ച ഫോമിൽ അവതരിപ്പിക്കാൻ ക്ലബ് പദ്ധതി തയാറാക്കിയിട്ടുണ്ട്.
ടൂർണമെന്റിന് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുർ റഹ്മാൻ അൽ മുതൈരി, പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് എന്നിവയുടെ ശ്രമങ്ങളെ ഫുഹൈദ് അൽ അജ്മി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.