അൽ റായിയിൽ വൻ തീപിടിത്തം; 4000 ചതുരശ്ര മീറ്ററിൽ തീപടർന്നു

കുവൈത്ത് സിറ്റി: അൽ റായി പരിസര പ്രദേശത്തുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന അണച്ചു. 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീ പടർന്നു. നാല് യൂനിറ്റ് അഗ്നിശമന സേന ഏ​റെ ശ്രമകരമായാണ് തീയണച്ചത്. തമ്പുപകരണങ്ങളും നിർമാണ സാമഗ്രികളും മറ്റും വിൽപന നടത്തിയിരുന്ന താൽക്കാലിക ഷെഡുകളാണ് കത്തിനശിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിയാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.