ഹുദ സെന്റർ കെ.എൻ.എം സിറ്റി മേഖല ഇഫ്താർ സംഗമത്തിൽ മുസ്തഫ തൻവീർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഹുദാ സെന്റർ സിറ്റി മേഖല ഇഫ്താർ സംഗമം ഹവല്ലി ബൈറൂത് സ്ട്രീറ്റിലെ മസ്ജിദ് അൽസീറിൽ നടന്നു.
അബ്ദുല്ല കാരക്കുന്ന് അധ്യക്ഷതവഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഭാരവാഹി മുസ്തഫ തൻവീർ മുഖ്യപ്രഭാഷണം നടത്തി. തെറ്റിദ്ധാരണകൾമൂലം ഇസ്ലാം വിരോധവും മുസ്ലിം വെറുപ്പും സമൂഹത്തിൽ വ്യാപിച്ചതായി സൂചിപ്പിച്ച അദ്ദേഹം നോമ്പിന്റെ രാപ്പകലുകൾ ഖുർആൻ യഥാവിധി മനസ്സിലാക്കുവാനും സമൂഹത്തിനു പകർന്നു നൽകാനും ഉണർത്തി.ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ദഅ്വ സെക്രട്ടറി ആദിൽ സലഫി നന്ദിയും പറഞ്ഞു.
കുവൈത്തിന്റ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.