കുവൈത്ത് സിറ്റി: അടുത്ത വർഷം ശുഭകരമാകുമെന്ന് ബ്രിട്ടനിലെ എച്ച്.എസ്.ബി.സി ബാങ്ക് നടത്തിയ എക്സ്പാറ്റ്സ് എക്സ്പ്ലോറർ സർവേയിൽ 65 ശതമാനം പേർ പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന 20,000 വിദേശികളിൽനിന്ന് അഭിപ്രായം തേടിയാണ് എച്ച്.എസ്.ബി.സി റിപ്പോർട്ട് പുറത്തുവിട്ടത്. 75 ശതമാനം പേർ സാധാരണ ജീവിതം അടുത്തവർഷം പൂർണാർഥത്തിൽ സാധ്യമാകുമെന്ന് പറഞ്ഞു. 80 ശതമാനം വിദേശികൾ ഇപ്പോൾ ജോലിയെടുക്കുന്ന രാജ്യത്ത് അടുത്ത വർഷവും തുടരുമെന്ന് വ്യക്തമാക്കി.
വിദേശികൾ തൊഴിലെടുക്കാൻ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് സ്വിറ്റ്സർലൻഡാണ്. ആസ്ട്രേലിയ രണ്ടാമതും ന്യൂസിലൻഡ് മൂന്നാമതും എത്തി. നാലാം സ്ഥാനത്തുള്ള യു.എ.ഇയാണ് ഗൾഫ്, അറബ് രാജ്യങ്ങളിൽ മുന്നിലുള്ളത്.
ഗുൻസീ (ഫ്രഞ്ച് തീരത്തിനടുത്ത ദ്വീപ്) അഞ്ചാമതും ജെഴ്സി ആറാമതും െഎസ്ൽ ഒാഫ് മാൻ ഏഴാമതും ബഹ്റൈൻ എട്ടാമതും എത്തി. സിംഗപ്പൂർ ഒമ്പതും ഖത്തർ പത്തും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുവൈത്തിന് ആദ്യ പത്തിൽ ഇടം നേടാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.