കാരംസ് ടൂർണമെന്റ് വിജയി മിർഷാദ് എഫ്.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾക്കൊപ്പം
Posted On
date_range Updated On
date_range കാരംസ് ടൂർണമെന്റ് വിജയിയെ ആദരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സംഘടന നടത്തിയ കാരംസ് ടൂർണമെന്റിൽ വിജയിച്ച മിർഷാദിനെ എഫ്.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു. ക്ലബ് മാനേജർ ജംഷാദ് മിർഷാദിനെ പൊന്നാട അണിയിച്ചു. ഫിജീഷ് ഉപഹാരം കൈമാറി. 200ൽപരം മത്സരാർഥികൾ പങ്കെടുത്ത ടൂർണമെന്റിലാണ് മിർഷാദ് വിജയം കരസ്ഥമാക്കിയത്. ഫർവാനിയയിൽ നടന്ന ചടങ്ങിൽ നിരവധി കായിക പ്രേമികൾ ചടങ്ങിൽ പങ്കെടുത്തു. ഷമീർ കേച്ചേരി സാഗതവും കബീർ നന്ദിയും പറഞ്ഞു. വസീൽ, ഇർഫാദ്, ഫെബിൻ, സുൽഫി ആനങ്ങാടി, റിയാസ്, സാലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.