ജയിലിനകത്ത്​ പ്രശ്​നങ്ങളില്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സെൻട്രൽ ജയിലനകത്ത്​ ഒരു പ്രശ്​നവുമില്ലെന്നും തടവുപുള്ളികൾ പ്രതിഷേധിക്കുന്നതായ വാർത്ത അടിസ്ഥാനമില്ലാത്തതാണെന്നും ആഭ്യന്തര മന്ത്രാലയം. ജയിലിനകത്തേക്ക്​ മയക്കുമരുന്നും മറ്റും കടത്തുന്നതായ സംശയത്തിൽ പ്രത്യേക പരിശോധന നടത്തുന്നത്​ സ്വാഭാവിക നടപടിക്രമമാണെന്നും അതല്ലാതെ തടവുകാരുടെ പ്രതിഷേധമോ മറ്റു പ്രശ്​നങ്ങളോ ഇല്ലെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്​ റിലേഷൻ ആൻഡ്​ സെക്യൂരിറ്റി മീഡിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്ത്​ സെൻട്രൽ ജയിലിലെ ചില തടവുകാരുടെ കുടുംബം കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിനരികെ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ബന്ധുക്കളെ ജയിലിനകത്ത്​ സ്​പെഷൽ ഫോഴ്​സ്​ മർദിച്ചെന്ന്​ ആരോപിച്ചാണ്​ നിരവധി പേർ ജയിലിനരികെ ഒത്തുകൂടിയത്​.

ജയിലിനകത്തേക്ക്​ അനധികൃതമായി കടത്തിയ സാധനങ്ങൾ പിടികൂടാനായി പരിശോധന കാമ്പയിൻ നടത്തിയിരുന്നു. പരിശോധനയുമായി സഹകരിക്കാൻ തയാറാവാതിരുന്ന ചില തടവുകാർക്കാണ്​ മർദനമേറ്റതായി ആരോപണമുള്ളത്​. പരിശോധനയിൽ ചില തടവുകാരിൽനിന്ന്​ അനധികൃതമായി കടത്തിയ അത്യാധുനിക ഫോണുകൾ പിടിച്ചെടുത്തു.ഇതിനിടെ തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.