കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട്,വിസ,കോൺസുലർ സേവനങ്ങളുടെ ഉയർന്ന സർവ്വീസ് ചാർജ് അടിയന്തിരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര വിദേശ കാര്യ വകുപ്പുമന്ത്രി ഡോ.ജയങ്കറിന് നിവേദനം അയച്ചു.
കുവൈത്തിൽ ജൂലൈ ഒന്ന് മുതൽ സേവനങ്ങൾ നൽകുന്ന 'ഡൂ ഡിജിറ്റൽ ഗ്ലോബൽ' കമ്പനിയാണ് നിരക്കുകൾ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ദീനാറായിരുന്ന സർവീസ് ചാർജ്, പുതിയ പരിഷ്‌കാരത്തോടെ എല്ലാ സേവനങ്ങളും ചേർത്ത് ആറു ദീനാറായാണ് ഉയരുന്നത്.
പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം ദജീജിലേക്ക് മാറ്റുന്നതു വഴി സാധാരണക്കാരായ തൊഴിലാളികൾക്ക് അധിക ചെലവും ഉണ്ടാകുമെന്നതിനാൽ സേവന കേന്ദ്രം അബ്ബാസിയയിൽ നിലനിറുത്താൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടു. സമീപ രാജ്യങ്ങളിൽ കുറഞ്ഞ സർവ്വീസ് ചാർജ് നിരക്കിൽ ഈ സേവനങ്ങൾ പ്രവാസികൾക്ക് ലഭിക്കുമ്പോഴാണ് കുവൈത്തിൽ പുതിയ നിരക്ക് വർധനയെന്നും ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.