പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ് മെഡിക്കൽ സർവിസ് അതോറിറ്റി സന്ദർശിക്കുന്നു
Posted On
date_range Updated On
date_range സായുധസേനയിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തും
കുവൈത്ത് സിറ്റി: സായുധസേനയിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ് വ്യക്തമാക്കി. സേനയിൽ ശാസ്ത്രീയ വൈദഗ്ധ്യവും പ്രായോഗിക കഴിവുകളും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ മെഡിക്കൽ സർവിസ് അതോറിറ്റി സന്ദർശനശേഷം, ആർമി ജനറൽ സ്റ്റാഫാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ചെയർമാൻ ശൈഖ് ഡോ. അബ്ദുല്ല മിശ്അൽ അസ്സബാഹ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.