കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇരിക്കണമെന്ന വ്യവസ്ഥയോടെയാണ് മടങ്ങിവരവിന് അംഗീകാരം നൽകിയത്. ഇതിനായി സ്പോൺസർമാർ ഒാൺലൈനിൽ അപേക്ഷിക്കണം. ടിക്കറ്റിനും ക്വാറൻറീനുമുള്ള ചെലവ് സ്പോൺസർ വഹിക്കണം. എന്നാൽ, കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. 15 ദിവസത്തെ ക്വാറൻറീനാണ് ഇപ്പോൾ നിഷ്കർഷിക്കുന്നത്. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ് തൊഴിലാളികളുടെ മടങ്ങിവരവിന് പദ്ധതി തയാറാക്കുക. ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള ഗാർഹികേതര തൊഴിലാളികളുടെ മടങ്ങിവരവിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഒാൺലൈനായി നടത്തിയ മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.