Posted On
date_range Updated On
date_range മഹാമാരിയിൽ കേരളത്തോടൊപ്പം കൈകോർത്ത് കല കുവൈത്തും
കുവൈത്ത് സിറ്റി: മഹാമാരിയിൽ കേരളത്തോടൊപ്പം നിൽക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കല കുവൈത്ത്. മഹാമാരിക്കിടയില്‍ സാമ്പത്തികമായി പ്രയാസപ്പെടുന്ന സംസ്ഥാനങ്ങളുടെമേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ക്രൂരതക്കെതിരെ പ്രതിഷേധവുമായി കല കുവൈത്ത് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ കൈത്താങ്ങാകും.
കോവിഡ് വാക്സിനെ വിൽപനച്ചരക്കാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കാമ്പയിനിൽ പങ്കാളികളാകാൻ മുഴുവൻ മനുഷ്യസ്നേഹികളും മുന്നോട്ടുവരണമെന്ന് കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.