കു​വൈ​ത്തി​ന്​ പ്ര​വാ​സി​ക​ളു​ടെ െഎ​ക്യ​ദാ​ർ​ഢ്യ​മാ​യി മു​ജ്​​ത​ബ ക്രി​യേ​ഷ​ൻ​സ്​ ഒ​രു​ക്കി​യ ‘ഹ​മാ​ര പ്യാ​ര്‍’ വി​ഡി​യോ ആ​ൽ​ബം

കുവൈത്തിന്​ പ്രവാസികളുടെ െഎക്യദാർഢ്യവുമായി 'ഹമാര പ്യാര്‍' ആൽബം

കു​വൈ​ത്ത് സി​റ്റി: 60ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്തി​ന്​ പ്ര​വാ​സി​ക​ളു​ടെ ​െഎ​ക്യ​ദാ​ർ​ഢ്യ​വും സ്​​നേ​ഹ പ്ര​ക​ട​ന​വു​മാ​യി 'ഹ​മാ​ര പ്യാ​ർ' വി​ഡി​യോ ആ​ൽ​ബം. മു​ജ്ത​ബ ക്രി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ നി​ർ​മി​ച്ച വി​ഡി​യോ ആ​ൽ​ബം പോ​റ്റ​മ്മ നാ​ടി​െൻറ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ മ​ല​യാ​ളി കൂ​ട്ടാ​യ്​​മ ത​ങ്ങ​ളു​ടെ ഹൃ​ദ​യ​വി​കാ​രം ചേ​ര്‍ത്തു​വെ​ക്കു​ന്ന​താ​യി. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ർ​ജി‍െൻറ ആ​ശം​സ​യോ​ടെ​യാ​ണ് വി​ഡി​യോ ആ​ല്‍ബം ആ​രം​ഭി​ക്കു​ന്ന​ത്. കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി​യി​ല്‍ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന ഈ ​കാ​ല​ത്തും കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം പ്ര​വാ​സി​ക​ള്‍ക്ക് ന​ല്‍കു​ന്ന പി​ന്തു​ണ​യാ​ണ് ആ​ല്‍ബ​ത്തി​ന് പ്ര​ചോ​ദ​ന​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​ഞ്ഞു.

ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​രാ​ണ് ആ​ല്‍ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ.​എം ക​രു​വാ​ര​ക്കു​ണ്ടി​െൻറ വ​രി​ക​ൾ​ക്ക്​ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് മു​സ്ത​ഫ അ​മ്പാ​ടി. ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​രും യൂ​നു​സെ​ഡും ചേ​ര്‍ന്ന്​ ആ​ല​പി​ച്ച ഗാ​ന​ത്തി​ന്​ സി​ന്ധു മ​ദു​ല്‍രാ​ജ്, ലാ​ല്‍സ​ന്‍ പെ​രേ​ര, അ​നൂ​പ് മാ​നു​വ​ല്‍ എ​ന്നി​വ​ർ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ ര​തീ​ഷ്​ അ​മ്മാ​സ്​ കാ​മ​റ ച​ലി​പ്പി​ച്ചു.

Tags:    
News Summary - 'Hamara Pyar' album with the solidarity of expatriates to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.