മെഡൽ നേടിയ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: മദീനയിൽ നടന്ന പത്താമത് ഗൾഫ് സയൻസ് ഒളിമ്പ്യാഡില്‍ കുവൈത്ത് വിദ്യാർഥികള്‍ക്ക് മികച്ച നേട്ടം.
രണ്ട് വെള്ളിയും ആറ് വെങ്കലവും വിദ്യാർഥികൾ നേടി. രസതന്ത്രത്തിൽ അലി ബെഹ്ബെഹാനിയും ഗണിതശാസ്ത്രത്തിൽ ഫജർ അൽ സാഹലുമാണ് വെള്ളി മെഡൽ നേടിയത്.
ഫിസിക്സിൽ നജാത്ത് അൽ റിഫായി, ജാസിം മുഹമ്മദ്, അലി അൽ ബസ്രിയും, ഗണിതത്തിൽ ഹുസൈൻ അൽ വാസാൻ, മർവ അൽ അസ്മി, സാറ അൽ ഹുമൈദി എന്നിവരും വെങ്കലം നേടി. കുവൈത്തിൽ നിന്ന് 14 വിദ്യാർഥികളും സാങ്കേതിക സൂപ്പർവൈസർമാരും അടങ്ങുന്ന സംഘമാണ് ഒളിമ്പ്യാഡില്‍ പങ്കെടുത്തത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗള്‍ഫ് അറബ് വിദ്യാഭ്യാസ ബ്യൂറോയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.