ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ്

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തുന്ന വേൾഡ് കപ്പ് ക്വിസിൽ സവാദ് ആദ്യവിജയി. സമ്മാനം പൊതുചടങ്ങിൽ വെച്ച് വിതരണം ചെയ്യും.

ദിവസവും ഗൾഫ് മാധ്യമം ദിനപത്രത്തിലും ഓൺലൈനിലും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവക്ക് ഓൺലൈനായാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്.

ഉത്തരങ്ങൾ ചോദ്യത്തിനൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/fifaquiz/ എന്ന ലിങ്ക് വഴിയും സമർപ്പിക്കാം. നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. കുവൈത്തിലുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക.

വിജയികളുടെ പേരുവിവരങ്ങൾ പിറ്റേ ദിവസം പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും. 

Tags:    
News Summary - Gulf Madhyamam-Joy Alukas Exchange World Cup Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.