അറിവി​െൻറ ആനന്ദോത്സവമായി ഫ്രീഡം ക്വിസ്​

കുവൈത്ത്​ സിറ്റി: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ്​ മാധ്യമം കുവൈത്ത്​, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച്​ നടത്തിയ ഫ്രീഡം ക്വിസ്​ വേറി​െട്ടാരു അനുഭവമായി. ക്വിസ്​ മാസ്​റ്റർ ജി.എസ്​. പ്രദീപി​െൻറ ഉൗർജ്ജസ്വലമായ അവതരണം ദൃശ്യവിസ്​മയമായപ്പോൾ പഴുതടച്ച സംഘാടനവും സാ​േങ്കതിക മികവും പരിപാടിക്ക്​ മാറ്റുകൂട്ടി. ഖൈത്താൻ കമ്യൂണിറ്റി സ്​കൂൾ ആണ്​ ഗ്രാൻഡ്​ ഫിനാലെക്ക്​ വേദിയായത്​. അവിടുത്തെ ഒാരോ ക്ലാസ്​ മുറിയിൽ ഒാരോ വിദ്യാർഥിക്കും സജ്ജീകരണം ഒരുക്കിയപ്പോൾ സെൻറർ ഹാളിൽ ടെക്​നിക്കൽ ടീം പരിപാടി നിയന്ത്രിച്ചു. നിമിഷ നേരം പാഴാക്കാതെയുള്ള സ്വിച്ചിങ്​ പരിപാടി വിരസമാകാതിരിക്കാൻ സഹായിച്ചു. അവതാരകയായ ​ഫാത്തിമ സോനുവും മികവ്​ പുലർത്തി. പൊതു സമൂഹത്തിൽനിന്നും നല്ല സ്വീകാര്യത ലഭിച്ചു. ഗൾഫ്​ മാധ്യമം കുവൈത്ത്​ ഫേസ്​ബുക്ക്​ പേജിലൂടെ ലൈവ്​ സംപ്രേഷണം ഉണ്ടായിരുന്നു. ദൃശ്യങ്ങൾക്ക്​ പ്രാധാന്യം നൽകിയായിരുന്നു ജി.എസ്​. പ്രദീപി​െൻറ അവതരണം. വിരസമായ ക്വിസ്​ മത്സരങ്ങൾ കണ്ടുശീലിച്ചവർക്ക്​ അറിവി​െൻറ ആനന്ദോത്സവമായി ഇന്ത്യ@75 ഫ്രീഡം ക്വിസ്​ കുവൈത്ത്​ മാറി.

ആശീർവാദവുമായി പ്രവാസി കൂട്ടായ്​മകൾ

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം, ബദർ അൽ സമ ഫ്രീഡം ക്വിസി​െൻറ സന്ദേശം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിൽ കുവൈത്തിലെ പ്രവാസി കൂട്ടായ്​മകളുടെ പിന്തുണ ഉപകാരപ്പെട്ടു. നേരത്തെ വിളിച്ചുചേർത്ത സംഘടന നേതാക്കളുടെ ഒാൺലൈൻ സംഗമത്തിൽ പ്രവാസികളുടെ ശബ്​ദമായി നിലകൊള്ളുന്ന ഗൾഫ്​ മാധ്യമത്തി​െൻറ എല്ലാ സംരംഭങ്ങൾക്കും നിറഞ്ഞ പിന്തുണയുണ്ടാകുമെന്ന്​ കുവൈത്തിലെ സംഘടന നേതാക്കൾ പറഞ്ഞു. സംഘടനകളുടെ വാട്​സാപ്​ ഗ്രൂപ്പുകളിൽ പരിപാടിയുടെ സന്ദേശവും പരസ്യങ്ങളും ലിങ്കും ഷെയർ ചെയ്യപ്പെട്ടു.

നിറഞ്ഞ പിന്തുണയുമായി എംബസി

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസിന്​ കുവൈത്തിലെ ഇന്ത്യൻ എംബസി നൽകിയത്​ നിറഞ്ഞ പിന്തുണ. പരിപാടിയുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത എംബസി എല്ലാ പിന്തുണയും വാഗ്​ദാനം ​ചെയ്​തു. അംബാസഡർ സിബി ജോർജ്​ ഒാരോ ഘട്ടത്തിലും വിശേഷങ്ങൾ അന്വേഷിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്​തു. ഇന്ത്യൻ സമൂഹത്തി​െൻറ ക്ഷേമത്തിനായും കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അംബാസഡറുടെ നേതൃത്വത്തിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക്​ ഗൾഫ്​ മാധ്യമവും പിന്തുണ നൽകി വരുന്നു.

കഠിനാധ്വാനവുമായി വളണ്ടിയർമാർ

കുവൈത്ത്​ സിറ്റി: ഒരു മാസത്തിലേറെയായി ആസൂത്രണങ്ങളും ഒരുക്കങ്ങളുമായി നിറഞ്ഞുനിൽക്കുകയായിരുന്നു സ്വാഗത സംഘത്തി​െൻറ ഭാഗമായ ഒരുകൂട്ടം വളണ്ടിയർമാർ. വ്യാഴാഴ്​ച രാത്രി തന്നെ വേദിയിലെത്തി സാ​േങ്കതിക സൗകര്യങ്ങളും സന്നാഹങ്ങളും പരിശോധിച്ച്​ ഉറപ്പുവരുത്തിയത്​ പിഴവില്ലാതെ പരിപാടി നടത്താൻ സഹായിച്ചു. വെള്ളിയാഴ്​ച കടുത്ത ഹ്യുമിഡിറ്റി (നിർജ്ജലീകരണം) ആണ്​ കുവൈത്തിൽ അനുഭവപ്പെട്ടത്​. പുറത്തിറങ്ങിയാൽ മിനിറ്റുകൾക്കുള്ളിൽ വിയർത്തുകുളിക്കുന്ന അന്തരീക്ഷം. പലരും മുറിയിൽനിന്ന്​ പുറത്തിറങ്ങാതിരുന്ന കാലാവസ്ഥയിലും ഒരുകൂട്ടം ചെറുപ്പക്കാർ ത്യാഗമനസ്സോടെ കഠിനാധ്വാനത്തിലായിരുന്നു. അവർക്കെല്ലാം ആഹ്ലാദിക്കാൻ കഴിയുന്ന വിധത്തിൽ ഗംഭീര അനുഭവമായി ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസ്​ മാറി.

പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി ഫൈസൽ മഞ്ചേരി, ഗൾഫ്​ മാധ്യമം റെസിഡൻറ്​ മാനേജർ പി.ടി. ശരീഫ്​, പ്രോഗ്രാം കൺവീനർ​ എസ്​.പി. നവാസ്​, എക്​സിക്യൂട്ടീവ്​ അംഗങ്ങളായ പി.ടി. ഷാഫി, ഫിറോസ്​ ഹമീദ്​, അൻവർ സഇൗദ്​ മറ്റു സ്വാഗത സംഘം അംഗങ്ങളായ യാസിർ കരിങ്കല്ലത്താണി, റിഷ്​ദിൻ അമീർ, സി.പി. നൈസാം, അംജദ്​ കോക്കൂർ, അബ്​ദുൽ വാഹിദ്​, റഫീഖ്​ ബാബു, ഷൈജു, ശമീം, സജ്ജാദ്​, ജാസിം, സഫീർ, എ.കെ. സമീർ, നിഹാദ്​, യൂനുസ്​ കാനോത്ത്​, ഫൈസൽ വടക്കേകാട്​, കെ.വി. ഫൈസൽ, സിജിൽ ഖാൻ, എൻ.പി. റസാഖ്​, ഇളയത്​ ഇടവ, മെഹബൂബ്​, ജസീൽ ചെങ്ങളാൻ, അൻവർ സാദത്ത്​, ശുക്കൂർ പെരുമ്പാവൂർ, കെ.വി. നൗഫൽ തുടങ്ങിയവരുടെ കഠിനാധ്വാനം ഫ്രീഡം ക്വിസിനെ വൻ വിജയമാക്കിയതിൽ നിർണായകമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.