കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം കുവൈത്ത്, ബദർ അൽസമ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തുന്ന ഫ്രീഡം ക്വിസിന് അനുബന്ധമായി പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ ഗൾഫ് മാധ്യമം കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ നൽകുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവരിൽനിന്ന് നറുക്കെടുത്ത് ദിവസവും രണ്ടു വിജയികൾക്ക് സമ്മാനം നൽകും.
നിസാമത്ത് ഹൈദരാബാദ് റസ്റ്റാറൻറ് നൽകുന്ന പത്ത് ദീനാറിെൻറ ഫുഡ് കൂപ്പൺ ആണ് ഒാരോരുത്തർക്കും നൽകുക. ചോദ്യങ്ങളും മാർഗനിർദേശങ്ങളും https://www.facebook.com/gulfmadhyamamkuwait/ എന്ന ലിങ്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 60950209, 65912616, 97957790 എന്നീ നമ്പറുകളിലും kwtquiz@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.