പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യൂറോപ്യൻ-ഗൾഫ് ജിയോപൊളിറ്റിക്കൽ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിൽ

ഗൾഫ്-യൂറോപ്യൻ സഹകരണം വർധിപ്പിക്കുന്നു; യൂറോപ്യൻ-ഗൾഫ് ജിയോപൊളിറ്റിക്കൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

കുവൈത്ത് സിറ്റി: ഗ്രീസിൽ നടന്ന ആദ്യ യൂറോപ്യൻ-ഗൾഫ് ജിയോപൊളിറ്റിക്കൽ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടി ഉദ്ഘാടന സെഷനിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പങ്കെടുത്തു. ഉച്ചകോടിക്കിടെ, ജി.സി.സി രാജ്യങ്ങളെയും യൂറോപ്യൻ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ ബന്ധത്തിന്റെ ആഴം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗൾഫ്-യൂറോപ്യൻ സഹകരണം വർധിപ്പിക്കുന്നതിനും ജനങ്ങളുടെ അഭിവൃദ്ധിക്കും വികസനത്തിനുമുള്ള അഭിലാഷങ്ങളെ പിന്തുണക്കുന്നതിനും ഈ ഒത്തുചേരൽ നല്ല ഫലങ്ങൾ നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഊർജം, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത് ശ്രമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാന വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന കുവൈത്ത് സുതാര്യവും ആകർഷകവുമായ നിക്ഷേപ അന്തരീക്ഷവും ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരതയെ പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സംഘർഷ അന്തീക്ഷം ഒഴിവാക്കുന്നതിനും, സുപ്രധാന ജലപാതകളിലൂടെ ആഗോള വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും സമുദ്ര നാവിഗേഷനിൽ കൂടുതൽ അന്താരാഷ്ട്ര ഏകോപനം ആവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Gulf-European cooperation is increasing; PM attends European-Gulf Geopolitical Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.