ഹം​സ കു​ന്നു​മ്മ​ൽ, അ​ഡ്വ.‌ പ്ര​മോ​ദ്‌ കു​മാ​ർ

ജി.​ടി.​എ​ഫ്‌ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്‌ സി​റ്റി: കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ തി​ക്കോ​ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ്‌ ഫോ​റം (ജി.​ടി.​എ​ഫ്‌) 2024-25 വ​ർ​ഷ​ത്തെ കേ​ന്ദ്ര ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ ഹം​സ കു​ന്നു​മ്മ​ൽ (ഖ​ത്ത​ർ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ‌പ്ര​മോ​ദ്‌ കു​മാ​ർ(​കു​വൈ​ത്ത്‌), വൈ​സ്‌ ചെ​യ​ർ​മാ​ൻ ഷാ​ജി പു​റ​ക്കാ​ട്‌ (ഖ​ത്ത​ർ), ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഷാ​മി​ൽ മൊ​യ്തീ​ൻ (യു.​എ.​ഇ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ വി​വി​ധ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര​ണാ​ധി​കാ​രി അ​സീ​സ്‌ തി​ക്കോ​ടി തെ​ര​ഞ്ഞെ​ടു​പ്പ്‌ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ക​ള​പ്പു​ര​യി​ൽ സ്വാ​ഗ​ത​വും ഷാ​ജി പു​റ​ക്കാ​ട്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - GTF Central Committee Representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.