കുവൈത്ത് സിറ്റി: ഒാണാഘോഷത്തെ വരവേൽക്കാൻ ഒരുക്കങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ. അവിയലും തോരനും പാലടയും പ്രഥമനും കാളനും ഒാലനുമടക്കം 20ലേറെ വിഭവങ്ങളുമായി ഒരുക്കുന്ന രുചികരമായ ഒാണസദ്യയാണ് ഏറ്റവും വലിയ ആകർഷണം. രണ്ടര ദീനാർ മാത്രമാണ് വില. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പ് ബുക്ക് ചെയ്താൽ ശനിയാഴ്ച രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനുമിടയിൽ പാർസൽ കൊണ്ടുപോകാം. പാർസൽ മാത്രമേ അനുവദിക്കുന്നുള്ളൂ. സാരി, കുർത്ത, ദോത്തി, ചുരിദാറുകൾ തുടങ്ങിയ എത്നിക് വസ്ത്രങ്ങള്‍ക്ക് 25 ശതമാനം ഫ്ലാറ്റ് ഡിസ്‌കൗണ്ടുണ്ട്. ഫാഷന്‍, പാദരക്ഷ എന്നിവയ്ക്ക് 1 മുതല്‍ 3 ദീനാർ വരെ വിലയിൽ ലഭിക്കും. ഇന്ത്യൻ പച്ചക്കറി ഉൽപന്നങ്ങൾ എല്ലാ ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 795 ഫിൽസ് വിലയിൽ ലഭിക്കും. പായസം ഉണ്ടാക്കാനാവശ്യമായ സാധനങ്ങളെല്ലാം ആകർഷമായ വിലയിൽ ലഭ്യമാണ്. കേരളത്തനിമയും ഒാണാഘോഷവും അനുസ്മരിക്കുന്ന വിധം കൗണ്ടറുകൾ ആകർഷകമായി അലങ്കരിച്ചിട്ടുണ്ട്.
മലയാളികൾക്ക് മികച്ച ഷോപ്പിങ് അനുഭവം പകരാൻ ഇത് വഴിയൊരുക്കും. ഉൽപാദന കേന്ദ്രങ്ങളില്‍ ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുന്നതിനാൽ മായം ചേര്‍ക്കാത്തതും കലര്‍പ്പില്ലാതെയും ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ ഏറ്റവും വിലക്കുറവിൽ നൽകാൻ കഴിയുന്നുവെന്നും സുഗന്ധദ്രവ്യങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും കളിപ്പാട്ടങ്ങളും ചോക്കലേറ്റ് - ഡിലൈറ്റ്സ് ഉല്‍പന്നങ്ങളും ചേര്‍ന്ന് വമ്പന്‍ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.