കുവൈത്ത് സിറ്റി: പെരുന്നാളിനെ വരവേല്‍ക്കാന്‍ 'സൂപ്പര്‍ സേവര്‍' പ്രമോഷന് കാമ്പയിന് തുടക്കംകുറിച്ച് ഗ്രാൻഡ് ഹൈപ്പർ. ഭക്ഷ്യ-ഭക്ഷ്യേതര, ഇലക്ട്രോണിക്സ്, മൊബൈല്‍ ഉല്പന്നങ്ങള്ക്ക് ആകര്‍ഷകമായ ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാര്‍മെൻറ്സ്, ഫൂട്വെയർ വിഭാഗങ്ങളില്‍ 'Buy 3 Get 1 Free' ഓഫർ ലഭ്യമാണ്. ഒന്ന്, രണ്ട്, മൂന്ന് ദീനാറുകളുടെ ഒാഫർ പാക്കേജുകളുണ്ട്. തിരഞ്ഞെടുത്ത ഷോറൂമുകളില്‍ ബിരിയാണി, ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ എന്നിവയുടെ കോമ്പോ ഓഫര്‍ സെയിലിനും തുടക്കം കുറിച്ചു.
തലശ്ശേരി ബിരിയാണി 600 ഫില്‍സിനും ഗ്രാന്‍ഡ് ഫ്രൈഡ് ചിക്കന്‍ ഏറ്റവും കുറഞ്ഞ നിരക്കുകളിലെ കോമ്പോ ഓഫറുകളായും ഒരുക്കിയിരിക്കുന്നു. ഗള്‍ഫില്‍ മറ്റൊരു സ്ഥാപനത്തിലും കാണാത്ത വിലക്കുറവും ഓഫറുകളുമാണെന്ന് മാനേജ്മെൻറ് അവകാശപ്പെട്ടു. ഗ്രാന്‍ഡില്‍ പതിവുള്ള വിലക്കുറവിനും ഓഫറുകള്‍ക്കും പുറമെയാണ് കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യംകൂടി പരിഗണിച്ച് 'വലിയ പെരുന്നാള്‍ മെഗാ വില്പന'യുമായി രംഗത്തെത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഉൽപാദനകേന്ദ്രങ്ങളില് ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുന്നതിനാൽ മായംചേര്ക്കാത്തതും കലര്‍പ്പില്ലാതെയും ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ഏറ്റവും വിലക്കുറവിൽ നൽകാൻ കഴിയുന്നു.
സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും കളിപ്പാട്ടങ്ങളും ചോക്ലറ്റ് - ഡിലൈറ്റ്സ് ഉല്പന്നങ്ങളും ചേര്‍ന്ന് വമ്പന്‍ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി 'ലാഭ വിപണിയില്‍' ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വില്പനയിലും പ്രത്യേക ഓഫറുകളും വിലക്കുറവുകളും ലഭ്യമാണ്. ഒൗട്ട്ലെറ്റുകളിൽ വിപുലമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.