ഗ്രാൻഡ് ഹൈപ്പർ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ റീടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ ഖുറൈറിൽ പ്രവർത്തനമാരംഭിച്ചു. ഖുറൈൻ ബ്ലോക്ക് 1ൽ സ്ട്രീറ്റ് 10 ബി.എൽ.ഒ.ക്യു-ക്യു 4 ബിൽഡിങ്ങിലാണ് പുതിയ ബ്രാഞ്ച്.

ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ജാസ്സിം മുഹമ്മദ് ഖമീസ് അൽ ശർറഹ്‌ക്ക് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, സാദ് മുഹമ്മദ് അൽ ഹാമദ, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സി.ഇ.ഒ), തെഹ്‌സീർ അലി (ഡി.ആർ.ഒ), മുഹമ്മദ് അസ്ലം (സി.ഒ.ഒ) എന്നിവരും മുതിർന്ന മാനേജ്‍മെന്റ്ടീം അംഗങ്ങളും സന്നിഹിതരായിരുന്നു. നിരവധി സ്വദേശികളും വിദേശികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ആധുനിക രീതിയിൽ വിശാലമായ അന്തരീക്ഷത്തിൽ ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി ഖുറൈൻ ബ്രാഞ്ചിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാണ്.

Tags:    
News Summary - Grand Hyper starts operations in Khurais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.