ഓണച്ചന്തയുമായി ഗ്രാൻഡ് ഹൈപ്പർ; എല്ലാ ശാഖകളിലും ആഘോഷം

കുവൈത്ത് സിറ്റി: മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തെ വരവേറ്റ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. കുവൈത്തിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ ശാഖകളിലും ‘ഓണച്ചന്ത’ എന്ന പേരിൽ വിപുലമായ ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു.

ഓണ സദ്യ ഒരുക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിലാണ് ഓണച്ചന്ത. പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഏത്തയ്ക്ക, വാഴയില, ശർക്കര, അരി, പപ്പടം, അച്ചാറുകൾ, മസാലക്കൂട്ടുകൾ തുടങ്ങി സദ്യ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും മികച്ച ഗുണനിലവാരത്തിൽ ഇവിടെ ലഭ്യമാണ്.

പ്രവാസി മലയാളികൾക്ക് നാടിന്റെ ഓണ ഓർമ്മകൾ പുതുക്കാൻ ഗ്രാൻഡ് ഹൈപ്പറിന്റെ ഈ ഓണച്ചന്ത ഒരു മികച്ച വേദിയാകുമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുത്ത ഓണം പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് 25ശതമാനം ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്.

മധുരം പകരാൻ ‘പായസമേള’

ഓണച്ചന്തയോട് അനുബന്ധിച്ച് വിവിധ ഗ്രാൻഡ് ഹൈപ്പർ ശാഖകളിൽ ‘പായസമേള" സംഘടിപ്പിക്കുന്നു. പരമ്പരാഗത കേരള പായസങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഉപഭോക്താക്കൾക്ക് ഒരുക്കുന്ന ഈ പരിപാടി ഓണാഘോഷത്തിന് കൂടുതൽ മധുരം പകരും.

ഓണസദ്യ പ്രീ ബുക്കിങ്

ഓണം ആഘോഷത്തിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിൽ ഓണസദ്യ പ്രീബുക്കിംഗും ആരംഭിച്ചു. 2.890 ദീനാർ മാത്രം നൽകി പരമ്പരാഗത ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം. തിരക്കൊഴിവാക്കി വീട്ടിലിരുന്ന് തന്നെ ഓണസദ്യ ഒരുക്കാൻ ഈ സൗകര്യം സഹായകമാകും.


Tags:    
News Summary - Grand Hyper Launches Onam Market; Celebrations Across All Branches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.